- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊലീസിന് നേരെ ആക്രമണമുണ്ടായത് സിപിഎം-ബിജെപി സംഘർഷ മേഖലയിൽ
കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് രാഷ്ട്രീയം. ചക്കരക്കല്ല് ബാവോടിൽ പൊലീസ് പട്രോളിങ്ങിനിടെ ബോംബ് സ്‌ഫോടനം. പൊലീസ് ജീപ്പിന് തൊട്ടുമുന്നിലേക്കാണ് രണ്ട് ഐസ്‌ക്രീം ബോംബുകൾ എറിഞ്ഞുപൊട്ടിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ ആയിരുന്നു സംഭവം. സിപിഎം- ബിജെപി സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്.
പൊലീസ് ജീപ്പിന് ഏകദേശം 25 മീറ്റർ മുന്നിൽ റോഡിലേക്കാണ് ബോംബെറിഞ്ഞത്. ആർക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസം ചക്കരക്കല്ല് ബാവോടുള്ള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സിപിഎം- ബിജെപി സംഘർഷം ഉണ്ടായിരുന്നു. ഇതിനുപിന്നാലെ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. ബോംബെറിഞ്ഞത് ആരാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story