- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുട്ടനാടിനു ജനകീയ ലേലത്തിൽ ലഭിച്ചത് 2,33,000 രൂപ
ഇടുക്കി: പത്ത് കിലോഗ്രാം ഭാരമുള്ള മുട്ടനാടിനു ജനകീയ ലേലത്തിൽ ലഭിച്ചത് 2,33,000 രൂപ. സേനാപതിയിലെ മണിതൂക്കാംമേട് ശ്രീമഹാദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് ഭക്തൻ ക്ഷേത്രത്തിൽ സമർപ്പിച്ച മുട്ടനാടിനു വേണ്ടിയാണ് വൻ തുകയ്ക്ക് ലേലം വിളി നടന്നത്.
ഞായറാഴ്ച നടത്തിയ ലേലത്തിൽ മുട്ടനാടിന് 2,16,000 രൂപ ലഭിച്ചു. ആടിനെ ലേലത്തിൽ വാങ്ങിയ ആൾ അതിനെ വീണ്ടും ക്ഷേത്രത്തിനു തന്നെ നൽകി. ഇന്നലെ വീണ്ടും ആടിനെ ലേലം ചെയ്തപ്പോൾ 17,000 രൂപ കൂടി ലഭിക്കുകയായിരുന്നു.
Next Story