- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയർ അറസ്റ്റിൽ
ഗുവാഹത്തി: ബില്ലുകൾ പാസ്സാക്കുന്നതിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എക്‌സിക്യൂട്ടിവ് എഞ്ചിനീയറെ വിജിലൻസ് അറസ്റ്റ് ചെയ്തു. അസമിലെ നോർത്ത് ലഖിംപൂർ സർക്കിളിലെ പബ്ലിക് ഹെൽത്ത് എൻജിനീയറിങ് ഡിപ്പാർട്ട്‌മെന്റിലെ ജയന്ത ഗോസാമിയാണ് വിജിലൻസിന്റെ പിടിയിലായത്. തുടർന്ന് വിജിലൻസ് സംഘം ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 80 ലക്ഷത്തോളം രൂപ പിടികൂടി.
ബില്ലുകൾ പാസ്സാക്കാൻ എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വിജിലൻസ് ഇടപെടൽ. തുടർന്ന് ഗുവാഹത്തിയിലെ ഹെൻഗ്രബാരിയിലുള്ള ഇയാളുടെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി. ഇവിടെ നിന്നും 79,87,500 രൂപ കണ്ടെടുക്കുക ആയിരുന്നു.
കഴിഞ്ഞ ആഴ്ച ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ എഞ്ചിനീയർ പിടിയിലായിരുന്നു. ഗുജറാത്തിൽ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ (ജിഡബ്ല്യുഎസ്എസ്ബി) ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ആണ് അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടക്കയ്ക്കുള്ളിൽ ഒളിപ്പിച്ച 30 ലക്ഷം രൂപ കണ്ടെടുത്തു. ഗുജറാത്തിലെ ധന്ദുകയിലെ ജലസേചന വകുപ്പ് ഓഫീസിലെ എഞ്ചിനീയർ വൈഭവ് ശ്രീവാസ്തവയാണ് അറസ്റ്റിലായത്.