കുമ്പള: റോഡരികിൽ നിർത്തിയിട്ട ലോറിയിൽ നിന്നും മോഷ്ടാക്കൾ ബാറ്ററിയും ഡീസലും കവർന്നു. ലോറി റോഡരികിൽ നിർത്തി ഡ്രൈവർ നാട്ടിൽ പോയപ്പോഴാണ് സംഭവം. 350 ലിറ്റർ ഡീസലും ബാറ്ററിയുമടക്കം ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവമെന്ന് കരുതുന്നു. കുമ്പളയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ടതായിരുന്നു ലോറി.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിലാണ് ലോറിഡ്രൈവർ സന്ദീപിന്റെ വീട്. നാട്ടിൽ പോയി തിരിച്ചുവന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഞായറാഴ്ച വൈകീട്ടാണ് പൊലീസിൽ പരാതി നൽകിയത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ്