കോട്ടയം: സ്വകാര്യബസിൽ യാത്രയ്ക്കിടെ യുവതി ഛർദിച്ചു. അവരെക്കൊണ്ട് തന്നെ ജീവനക്കാർ ഛർദി കോരിച്ചു. മുണ്ടക്കയത്തുനിന്ന് കോട്ടയത്തേക്കുവന്ന സ്വകാര്യബസിലെ ജീവനക്കാരാണ് യുവതിയോട് മനുഷ്യത്വരഹിതമായി പെരുമാറിയത്.

ബുധനാഴ്ച വൈകീട്ട് 5.45-ന് ബസ് കോട്ടയം കഞ്ഞിക്കുഴിയിലെത്തിയപ്പോഴായിരുന്നു സംഭവം. യുവതി കഞ്ഞിക്കുഴിയിൽ ഇറങ്ങാൻ നേരമാണ് ഛർദിച്ചത്. ഛർദിച്ചത് തുടയ്ക്കണമെന്ന് ഡ്രൈവറും കണ്ടക്ടറും യാത്രക്കാരിയോട് ആവശ്യപ്പെട്ടു. തുടർന്ന് ബസ് നിർത്തി പുറത്തിറങ്ങിയ ഡ്രൈവർ, ഇതിനായി തുണിയെടുത്ത് നൽകുകയും ചെയ്തു. ഇത് വാങ്ങിയ യുവതി ഛർദിച്ചത് തുടച്ചു. ബസിൽ കുറച്ച് യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും എന്താണ് നടക്കുന്നതെന്ന് ഭൂരിഭാഗം യാത്രക്കാർക്കും മനസ്സിലായില്ല.