മല്ലപ്പള്ളി: വെണ്ണിക്കുളം-പുല്ലാട് റോഡിലെ പെട്രോൾപമ്പിൽനിന്ന് എഴുപതിനായിരം രൂപയുമായി കടന്ന ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തിരുമല ആലപ്പുറം ഈഴംകുഴി അനിൽ കുമാറിനെ (25) കോയിപ്രം എസ്‌ഐ. മൊഹ്സിൻ മുഹമ്മദാണ് മലപ്പുറം കൊണ്ടോട്ടിയിൽനിന്ന് അറസ്റ്റുചെയ്തത്. ജോലിക്ക് കയറിയതിന്റെ പിറ്റേന്നായിരുന്നു മോഷണം.

ആലുവ, മലയിൻകീഴ്, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലെ പമ്പുകളിലും ജീവനക്കാരനായെത്തി പണം മോഷ്ടിച്ചതിന് നേരത്തേ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ സുരേഷ് കുമാറിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ അഭിലാഷ്, ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.