- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒപ്പം താമസിച്ചുവന്ന സ്ത്രീയുടെ മകളെ നിരന്തരം പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കൊല്ലം: കണ്ണനെല്ലൂരിൽ ഒപ്പം താമസിച്ചുവന്ന സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണനല്ലൂർ ചേരിക്കോണത്ത് ഏതാനും ദിവസംമുൻപ് വീട് വാടകയ്‌ക്കെടുത്തു താമസം തുടങ്ങിയ ആളിനെയാണ് പൊലീസ് പിടികൂടിയത്. കുട്ടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ഭാര്യയും മൂന്നു മക്കളുമുള്ള ഇയാൾ അവരെ ഉപേക്ഷിച്ചശേഷമാണ് രണ്ടു മക്കളുള്ള സ്ത്രീയോടൊപ്പം താമസമായത്. പലയിടങ്ങളിൽ വീട് വാടകയ്‌ക്കെടുത്തു താമസിക്കുന്നതാണ് ഇവരുടെ രീതി. പരിസരവാസികളോട് കൂടുതൽ അടുപ്പവും ഇവർ പുലർത്താറില്ല. അതുകൊണ്ടുതന്നെ പീഡനവിവരം പുറത്തറിയാറില്ലായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ഇവർ ചേരിക്കോണത്ത് താമസമായത്. നിരന്തരമായ പീഡനം കുട്ടി ചൈൽഡ് വെൽഫെയർ സമിതിയെ അറിയിച്ചതായാണ് വിവരം. വിവരങ്ങൾ ശേഖരിച്ചശേഷം അന്വേഷണം കണ്ണനല്ലൂർ പൊലീസിനു വിവരം കൈമാറുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.