- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിൽ കള്ളനോട്ട് മാഫിയ സജീവം
കണ്ണൂർ:കണ്ണൂർ ജില്ലയിൽവീണ്ടും കള്ളനോട്ടുകൾ പിടിച്ചെടുത്തു. പയ്യന്നൂരിലെ കാഷ് കൗണ്ടറിലെ കാഷ് ഡെപ്പോസിറ്റ് മെഷീനിൽ നിക്ഷേപിച്ച പണത്തിൽ നിന്നും കള്ള നോട്ടുകൾ കണ്ടെത്തി. പയ്യന്നൂർ പൊലിസ് സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ പണം ഡെപ്പോസിറ്റ് മെഷീനിൽ നിന്നാണ് 500-ന്റെ രണ്ടുകള്ളനോട്ടുകൾ കണ്ടെത്തിയത്. ചൊവ്വാഴ്‌ച്ച രാവിലെയാണ് കള്ള നോട്ടുകൾ ബാങ്ക് അധികൃതർ കണ്ടെത്തിയത്.
പണം നിക്ഷേപിച്ചവർ കള്ളനോട്ടുകൾ ഇടകലർത്തി ഇട്ടതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കധികൃതർ പൊലിസിനെ വിവരമറിയിച്ചതിനെ തുടർന്ന് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപ് കണ്ണൂർ പൊലിസ് പിടികൂടിയ കള്ളനോട്ടുകളിലെ സീരിയൽ നമ്പറിൽപ്പെടുന്നവയാണ് കാഷ് ഡെപ്പോസിറ്റ് മെഷീനിൽ നിന്നും കണ്ടെത്തിയവയും. ഇതോടെ കണ്ണൂർ ജില്ലയിൽ വ്യാപകമായ തോതിൽ കള്ള നോട്ടുകൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പൊലിസിന്റെ വിലയിരുത്തൽ. ദിവസങ്ങൾക്കു മുൻപ് കണ്ണൂർ തെക്കിബസാറിലെ ബാറിൽ അഞ്ഞൂറിന്റെ കള്ളനോട്ടുകൾ ഉപയോഗിച്ചുബിൽ നൽകിയ പയ്യന്നൂർ സ്വദേശി ഷിജുവിനെ(38) കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് പെരിങ്ങോം പാടിയോട്ടു ചാൽ ഏച്ചിലംപാറ സ്വദേശിനിയും കാസർകോട് ജില്ലയിൽ ഡ്രൈവിങ്ങ് സ്‌കൂൾ നടത്തുകയും ചെയ്യുന്ന പി. ശോഭയും(45) അറസ്റ്റിലായിരുന്നു. ഇവരുമായി ബന്ധപ്പെട്ടു വിതരണം ചെയ്യപ്പെട്ട കള്ളവോട്ടുകളാണ് കാഷ് ഡെപ്പോസിറ്റ് മെഷീനലെത്തിയതെന്നും പൊലിസ് സംശയിക്കുന്നുണ്ട്. കണ്ണൂരിലെ കള്ള നോട്ടുകേസിൽ പ്രത്യേക അന്വേഷണ സംഘം പൊലിസ് രൂപീകരിച്ചു പ്രവർത്തിച്ചുവരികയാണ്. അന്തർ സംസ്ഥാന സംഘങ്ങൾക്ക് കള്ളനോട്ടു വിതരണവുമായി ബന്ധമുണ്ടെന്നാണ് പൊലിസ് നടത്തിവരുന്ന അന്വേഷണത്തിൽ തെളിഞ്ഞത്. ഈ സാഹചര്യത്തിലാണ് പയ്യന്നൂരിൽ നിന്നും വീണ്ടും കള്ളനോട്ടുകൾ കണ്ടെത്തിയത്. നേരത്തെ അറസ്റ്റിലായവർ കള്ളനോട്ടുവിതരണക്കാർ മാത്രമാണെന്നാണ് പൊലിസ് കരുതുന്നത്. ഉറവിടം തേടിയുള്ള അന്വേഷണമാണ് പ്രത്യേക അന്വേഷണസംഘം പ്രവർത്തിക്കുന്നത്.