കൊച്ചി: ഓഹരി നിക്ഷേപത്തിന്റെ മറവിൽ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയ കേസിൽ മാസ്റ്റേഴ്സ് ഫിൻസെർവ് ഉടമയെ ഇഡി അറസ്റ്റ് ചെയ്തു. കാക്കനാട്ടെ മാസ്റ്റേഴ്സ് ഫിൻസെർവ് ഉടമ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസിനെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഫിൻസെർവിന്റെ 30.41 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി നേരത്തേ കണ്ടുകെട്ടിയിരുന്നു. എബിൻ വർഗീസിന്റെ ഭാര്യ എ ശ്രീരഞ്ജിനിയുടെ പേരിലുള്ള സ്വത്തും കണ്ടുകെട്ടിയിട്ടുണ്ട്. ഓഹരി വ്യാപാരത്തിലൂടെ വൻ ലാഭം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.

ഓഹരി നിക്ഷേപത്തിന്റെ പേരിൽ 200 കോടിയിലേറെ രൂപയാണ് തട്ടിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. മാസ്റ്റേഴ്‌സ് ഫിൻസെർവ്, മാസ്റ്റേഴ്‌സ് കെയർ തുടങ്ങിയ കമ്പനികൾ ഉണ്ടാക്കി വൻ തോതിൽ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്നും ഇഡി അന്വേഷണത്തിൽ കണ്ടെത്തി. ഓഹരി വിപണിയിൽ പണം മുടക്കിയാൽ വൻ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂൺ 25 മുതൽ 2022 ജൂലൈ ഏഴു വരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്. കേസിനെ തുടർന്ന് ദുബായിയിലേക്കു കടന്ന എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ ഡൽഹിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള പൊലീസ് രജിസ്റ്റർ ചെയ്ത വിവിധ എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം.

മാസ്റ്റേഴ്സ് ഫിൻസെർവ് വൻതോതിൽ നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ചുവെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഓഹരി വിപണിയിൽ പണം മുടക്കിയാൽ വൻ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂൺ 25 മുതൽ 2022 ജൂലായ് ഏഴുവരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്. നിക്ഷേപകർ പരാതിയുമായി രംഗത്തുവരുകയും പൊലീസ് കേസെടുക്കകയും ചെയ്തതോടെ ദുബായിയിലേക്കു കടന്ന എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ ഡൽഹിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള പൊലീസ് രജിസ്റ്റർ ചെയ്ത വിവിധ എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

ഓഹരി വ്യാപാരത്തിലൂടെ നിക്ഷേപങ്ങൾക്ക് വൻ ലാഭം നൽകാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് വർഷം 24 ശതമാനം വരെ പലിശയും ഇവർ വാഗ്ദാനം ചെയ്തിരുന്നു. തുക എപ്പോൾ വേണമെങ്കിലും പിൻവലിക്കാമെന്നായിരുന്നു വാഗ്ദാനം. മാസ്റ്റേഴ്സ് ഫിൻസെർവിന്റെ പേരിൽ മാത്രം 73.90 കോടി രൂപ എബിൻ സ്വന്തമാക്കിയതായാണ് കണ്ടെത്തൽ. ഇതിൽ ചെറിയ തുക മാത്രമാണ് എബിൻ ഓഹരി വ്യാപാരത്തിന് ഉപയോഗിച്ചിരുന്നത്.ഭാര്യയുടെ പേരിൽ സ്വത്ത് വാങ്ങിക്കൂട്ടിയതായും ഗോവയിലെ കാസിനോ ഓപ്പറേറ്റർ കമ്പനികൾക്കും ഓൺലൈൻ കാസിനോ ഓപ്പറേറ്റർമാർക്കും ഈ തുക നൽകിയതായും ഇഡി കണ്ടെത്തി.