- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുണ്ടിനീരിന് ചികിത്സക്കെത്തിയ അഞ്ചു വയസ്സുകാരന് നൽകിയത് പ്രഷറിന്റെ ഗുളിക
തൃശൂർ: മുണ്ടിനീരിന് ചികിത്സയ്‌ക്കെത്തിയ അഞ്ചു വയസ്സുകാരന് മരുന്നു മാറി നൽകിയതായി പരാതി. മുണ്ടിനീര് ചികിത്സക്കെത്തിയ പാലപ്പിള്ളി കാരികുളം കുളത്തിലെവളപ്പിൽ കബീറിന്റെ മകന് പ്രഷറിന്റെ ഗുളികയാണ് നൽകിയത്. വരന്തരപ്പിള്ളി കലവറക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്കെതിരെയാണ് പരാതി.
കബീർ ഇതുസംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനും ജില്ല മെഡിക്കൽ ഓഫിസർക്കും പരാതി നൽകി. മെയ് മൂന്നിനാണ് ഇവർ ചികിത്സക്കെത്തിയത്. ഡോക്ടർ എഴുതിയ മരുന്നിന് പകരം ഫാർമസിയിൽനിന്ന് മുതിർന്നവർക്കുള്ള ശക്തികൂടിയ പ്രഷറിന്റെ മരുന്നാണ് നൽകിയതെന്ന് പരാതിയിൽ പറയുന്നു.
മൂന്നു ദിവസം മരുന്ന് കഴിച്ച കുട്ടിക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്കു മാറ്റി. മൂന്നു ദിവസത്തെ ചികിത്സക്കുശേഷമാണ് കുട്ടിക്ക് ആരോഗ്യം വീണ്ടുകിട്ടിയത്.
Next Story