തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ പെരുമഴ വരുന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽ ചില സ്ഥലങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. വ്യാഴാഴ്ച പല സ്ഥലങ്ങളിലും ശക്തമായ മഴപെയ്തു. അതിശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിൽ പലേടത്തും വെള്ളം പൊങ്ങി.

തമിഴ്‌നാടിന്റെ തെക്കൻ തീരത്ത് കന്യാകുമാരിക്കു മുകളിലായി ചക്രവാതച്ചുഴിയുണ്ട്. 22 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിനുശേഷവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 18 മുതൽ 20 വരെ കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിലും 17-ന് കന്യാകുമാരി തീരത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ഓറഞ്ച് മുന്നറിയിപ്പ്

18-ന് പാലക്കാട്, മലപ്പുറം

19-ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

20-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം