തിരുവനന്തപുരം: ഇടുക്കി ഇരട്ടയാറിൽ പോക്‌സോ അതിജീവിതയുടെ മരണത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മൃതദേഹപരിശോധനയിൽ കഴുത്തുഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് മരണം നടന്നതെന്നു സ്ഥിരീകരിച്ചതായുള്ള മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി അറിയിച്ചു.