നെടുമ്പാശ്ശേരി: അനധികൃതമായി കൊച്ചി വിമാനത്താവളത്തിന്റെ ചുറ്റുമതിൽ ചാടിക്കടന്ന യുവാവ് അറസ്റ്റിൽ. അസം സ്വദേശി ഫരീത് ഉൾ ഹക്ക് (21) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ആറോടെ കാഞ്ഞൂർ ഭാഗത്തെ റൺവേ മതിലാണ് ചാടിക്കടന്നത്.

ഉടൻതന്നെ സുരക്ഷാ ജോലിയിലുണ്ടായിരുന്ന സിഐ.എസ്.എഫ്. ഭടന്മാർ ഇയാളെ പിടികൂടി. തുടർന്ന് നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. ആറുവർഷം മുൻപ് കേരളത്തിലെത്തിയ ഇയാൾ പെരുമ്പാവൂർ മേഖലയിൽ ഏറെ നാളായി ജോലി ചെയ്തുവരുകയാണ്.