പന്തളം: സ്‌കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. സ്‌കൂട്ടർ ഓടിച്ച മകൻ അത്ഭുതകരമായ രക്ഷപ്പെട്ടു. പന്തളം, മുടയൂർക്കോണം ,തുണ്ടത്തിൽ ബഥേൽഭവനിൽ ടി എം ശാമുവലിന്റെ ( പാപ്പച്ചൻ ) ഭാര്യ വത്സമ്മ (61) ആണ് മരിച്ചത്. മകൻ സാജനോടൊപ്പം പന്തളത്തേക്ക് സ്‌കൂട്ടറിൽ വരുമ്പോൾ മുട്ടാർ ജങ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 1 45 ന് ആയിരുന്നു അപകടം.

പന്തളം ഭാഗത്തേക്ക് വരികയായിരുന്ന ലോറി സാജൻ ഓടിച്ചു വരികയായിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. സ്‌കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്ന അമ്മ വത്സമ്മ ഇടിയുടെ ആഘാതത്തിൽ ലോറിക്ക് അടിയിൽ അകപ്പെട്ടു. മറ്റു മക്കൾ: സ്റ്റീഫൻ (ദുബൈ), സൗമ്യ (കുവൈറ്റ്). മരുമക്കൾ: ലിജു, നൗഫിയ (ദുബൈ). പന്തളം പൊലീസ് കേസെടുത്തു.