മുംബൈ: മുംബൈയിൽ ടിക്കറ്റില്ലാത്ത യാത്ര ചോദ്യംചെയ്ത റെയിൽവേ ജീവനക്കാരനെ യാത്രക്കാരൻ കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രിയോടെ മുംബൈ - ബംഗളൂരു ചാലൂക്യ എക്സ്‌പ്രസിൽ ബെലാഗവിയിലെ ലോണ്ട സ്റ്റേഷനു സമീപമാണ് സംഭവം.

ടിക്കറ്റ് ചോദിച്ച ടിടിഇയെയും റെയിൽവേ ജീവനക്കാരെയും പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ റെയിൽവേ കോച്ച് അസിസ്റ്റന്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ടിടിഇയ്ക്കും മറ്റൊരു കോച്ച് അറ്റൻഡന്റിനും പരിക്കേറ്റിട്ടുണ്ട്.

അക്രമണത്തിനു ശേഷം ഖാനപുർ റെയിൽവേ സ്റ്റേഷനു സമീപം ഇയാൾ ചാടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.