തിരുവനന്തപുരം: ക്നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്തു. ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെയാണ് സസ്പെൻഡ് ചെയ്തത്. അന്തോക്യ പാത്രിയാർക്കീസിന്റേതാണ് ഉത്തരവ്. അന്തോക്യ പാത്രിയാർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. സസ്പെൻഷൻ നടപടിക്കെതിരെ ഒരു വിഭാഗം വിശ്വാസികൾ കോട്ടയം ചിങ്ങവനത്ത് പ്രതിഷേധിച്ചു.

കഴിഞ്ഞ ഇന്ത്യൻ ഓർത്തഡോക്സ് സഭയുമായി ഇദ്ദേഹം അടുക്കുന്നതായി സഭയ്ക്ക് സംശയം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് ഇദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. നേരത്തെ ആർച്ച് ബിഷപ്പ് എന്ന പദവിയിൽ നിന്നും കുര്യാക്കോസ് മാർ സേവേറിയോസിനെ നീക്കിയിരുന്നു.