തൃശ്ശൂർ: കടന്നലിന്റെ കുത്തേറ്റ് പതിനേഴുകാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തൃശൂർ വാടാനപ്പള്ളി സ്വദേശി അനന്തകൃഷ്ണ (17) നാണ് മരിച്ചത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെയാണ് അനന്തകൃഷ്ണന് കടന്നലിന്റെ കുത്തേറ്റത്.

കഴിഞ്ഞ ദിവസം വീടിനുമുകളിൽ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെ ആയിരുന്നു സംഭവം. ഇവിടെ കടന്നലിന്റെ കൂട് ഉണ്ടായിരുന്നു. ഇതിൽ നിന്നും പുറത്തു വന്ന കടന്നലുകളാണ് അനന്തകൃഷ്ണനെ ആക്രമിച്ചത്.

ആരോഗ്യനില മോശമായതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തളിക്കുളം മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ് അനന്തകൃഷ്ണൻ