- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലയാളി മോഡലിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
ചെന്നൈ: മലയാളി മോഡലിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പക്കാൻ ശ്രമിച്ച ചെന്നൈ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശിനിയായ മോഡലിനെ പരസ്യത്തിൽ അഭിനയിക്കാനെന്ന പേരിൽ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുക ആയിരുന്നു. സംഭവത്തിൽ ചെന്നൈ സ്വദേശിയായ സിദ്ധാർഥിനെയാണു റോയപ്പെട്ട പൊലീസ് പിടികൂടിയത്.
പരസ്യചിത്രത്തിൽ അഭിനയിക്കാൻ യുവതിയെ വിളിച്ചു വരുത്തിയ സിദ്ധാർഥ് കടന്നു പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. മുറിയിൽ നിന്നു രക്ഷപ്പെട്ട യുവതി റിസപ്ഷനിൽ വിവരം അറിയിച്ച ശേഷം പൊലീസിലും പരാതി നൽകി.
സംഭവത്തിനു പിന്നാലെ കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. എന്നാൽ, താൻ വൃക്ക രോഗിയാണെന്നും ചികിത്സ വേണമെന്നും അറിയിച്ചതോടെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കി. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.