കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ചികിത്സാ രേഖകൾ പരിശോധിച്ച് വരികയാണെന്ന് മെഡിക്കൽ കോളേജ് എ സി പി പ്രേമചന്ദ്രൻ അറിയിച്ചു. ശസ്ത്രക്രിയ ചെയ്ത ഡോ. ബിജോൺസിനെ ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് നാളെ മെഡിക്കൽ ബോർഡ് ചേരും. അതിന് ശേഷമായിരിക്കും ഡോക്ടറെ ചോദ്യം ചെയ്യൽ. കുട്ടിക്ക് നാക്കിന് പ്രശ്നമുണ്ടായിരുന്നോയെന്ന് മെഡിക്കൽ ബോർഡിനു ശേഷം അറിയാമെന്നും എ സി പി അറിയിച്ചു.

നാല് വയസ്സുകാരിയുടെ കൈക്ക് ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു കുടുംബം. എന്നാൽ, കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.