- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിക്കും ഇന്ത്യാ മുന്നണിക്കും ഏറെ നിർണ്ണായകം
ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ആകെ 695 സ്ഥാനാർത്ഥികളാണ് അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ബിജെപിക്കും ഇന്ത്യാ മുന്നണിക്കും ഏറെ നിർണ്ണായകമാണ് ഈ ഘട്ടം.
ബിഹാർ (5 മണ്ഡലങ്ങൾ), ജമ്മു ആൻഡ് കശ്മീർ (1), ഝാർഖണ്ഡ് (3), ലഡാക്ക് (1), മഹാരാഷ്ട്ര (13), ഒഡീഷ (5), ഉത്തർപ്രദേശ് (14), പശ്ചിമ ബംഗാൾ (7) സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളാണ് നാളെ പോളിങ് ബൂത്തിലെത്തുന്നത്. ഉത്തർപ്രദേശിലെ അമേഠിയും റായ്ബറേലിയുമാണ് അഞ്ചാം ഘട്ട വോട്ടെടുപ്പിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലങ്ങൾ.
റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും യുപി മന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ ദിനേശ് പ്രതാപ് സിങും തമ്മിലാണ് പ്രധാന മത്സരം. അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി കോൺ?ഗ്രസിന്റെ കിഷോരി ലാൽ ശർമ്മയെ നേരിടുന്നു.