- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാർ കനാലിലേക്ക് മറിഞ്ഞ് പത്ത് മീറ്ററോളം ഒഴുകി
കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് നിറയെ വെള്ളമുള്ള കനാലിൽ വീണ് അപകടം. കോഴിക്കോട് ഉള്ള്യേരി 19 ൽ ആണ് അപകടം നടന്നത്. കാർ ഓടിച്ചിരുന്ന നഴ്സിങ് വിദ്യാർത്ഥി തെക്കയിൽ വിഷ്ണു അദ്ഭുതകരമായി രക്ഷപ്പെട്ടു. ക്രെയിൻ ഉപയോഗിച്ചാണ് കാർ ഉയർത്തിയത്.
ഇയാൾ അപകടം നടന്ന കനാലിന് സമീപം തന്നെയാണ് താമസിക്കുന്നത്. കാർ പത്ത് മീറ്ററോളം വെള്ളത്തിൽ ഒഴുകി പാലത്തിന് സമീപം തങ്ങി നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെയാണ് അപകടം നടന്നത്.
റോഡിന് സമീപത്തുകൂടി കടന്നുപോകുന്ന കനാലിലേക്കാണ് കാർ വീണത്. റോഡരികിൽ കൈവരികളൊന്നും ഉണ്ടായിരുന്നില്ല. കാർ വെള്ളത്തിൽ മുങ്ങിത്തുടങ്ങിയപ്പോൾ വിഷ്ണു ഡോർ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കൊയിലാണ്ടി ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു.
ഗ്രേഡ് അസി. സേഫ്റ്റി ഓഫീസർ എം മജീദ്, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ, പി കെ ഇർഷാദ്, നിധി പ്രസാദ്, എൻ പി അനൂപ്, പി കെ രനീഷ്, കെ പി രജീഷ്, ഹോം ഗാർഡ് സോമകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.