കാസർകോട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസർകോട് കിഴക്കേകരയിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദയാണ് (13) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. നൃത്ത പരിശീലനത്തിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.