കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരട്ടെയെന്ന് ലത്തീൻ സഭ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ. ചങ്ങനാശേരി അതിരൂപതാ ദിനം കുറുമ്പനാടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിന്റെ സമാപനമായാണു ബിഷപ്പിന്റെ പ്രതികരണം.

"തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമാണ് ഇന്നു നടക്കുന്നത്. അദ്ഭുതങ്ങൾ സംഭവിക്കട്ടെയെന്നും ഇന്ത്യ മുന്നണി അധികാരത്തിൽ വരട്ടെയെന്നും നിങ്ങളോടൊപ്പം ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു" ലത്തീൻ സഭ തിരുവനന്തപുരം ആർച്ച് ബിഷപ് ആയ ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു.