കോട്ടയം: അതിതീവ്ര മഴ പ്രവചനത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മെയ്‌ 20, 21 തിയതികളിൽ രാത്രിയാത്രയ്ക്ക് നിരോധനം. രാത്രി യാത്ര നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിറക്കി.

ഈ മേഖലയിൽ രാത്രികാലങ്ങളിൽ അടിയന്തര സാഹചര്യത്തിൽ സഞ്ചരിക്കേണ്ടി വരുന്നവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും മുൻകൂർ അനുമതി തേടുകയും ചെയ്യണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശിച്ചു.