- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാഴ്ചപരിമിതരുടെ നീന്തൽ പരിശീലനത്തിന് സമാപനം
കൊച്ചി: കണ്ടുനിന്നവർക്ക് കൗതുകവും അത്ഭുതവുമൊരുക്കി കാഴ്ച പരിമിതരുടെ നീന്തൽ പരിശീലനം സമാപിച്ചു. അന്ധരായ യുവാക്കൾ നീന്തുന്നത് കണ്ട് ചുറ്റും നിന്നവർ മൂക്കത്ത് വിരൽ വെച്ച് അത്ഭുതപ്പെട്ടു. ശരിക്കും ഒരു അത്ഭുതം തന്നെയായിരുന്നു ഈ നീന്തൽ പരിശീലനം. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് സംസ്ഥാന യൂത്ത് ഫോറവും കണ്ണൂർ ജില്ലാ യൂണിറ്റും ഇക്ക്യൂബീൻ ഫൗണ്ടേഷനും ചേർന്നാണ് കാഴ്ച പരിമിതർക്കുള്ള നീന്തൽ പരിശീലനം സംഘടിപ്പിച്ചത്.
കണ്ണൂരിലെ പിണറായിയിലായിരുന്നു പരിശീലനം. മലപ്പുറത്ത് നിന്നുള്ള കെ മുർഷിദ്, പി മുഹമ്മദ് സാദിഖലി, മൻസൂർ, പാലക്കാട് നിന്നുള്ള ഷെബീർ. കെ എ ഷെഫീക്ക്, ലെനിൻ, മുഹമ്മദ് ഷാലിഖ്, കെ അനസ്, മുഹമ്മദ് ഷാ, ജിഷ്ണു ഗോപാൽ എന്നിവരാണ് പരിശീലനത്തിൽ പങ്കെടുത്തത്. പിണറായി എരുവെട്ടി കോഴൂരിലെ കളരി ഗുരുക്കളും യോഗ അദ്ധ്യാപകനുമായ എം. പ്രകാശനായിരുന്നു പരിശീലകൻ. പത്ത് ദിവസമായിരുന്നു പരിശീലനം ഒരുക്കിയത്.
യൂത്ത് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ ടി സാരംഗ്, കെ എഫ് ബി ജില്ലാ പ്രസിഡന്റ് എം എം സാജിദ്, യൂത്ത് ഫോറം സെക്രട്ടറി പി ആർ രാജേഷ്, അരുണിമ, എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. നീന്തൽ പരിശീലനത്തിന് പുറമെ ക്യാമ്പിൽ പങ്കെടുത്തവർക്ക് തലശ്ശേരി ബ്രണ്ണൻ കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ കരാട്ടെ പരിശീലകൻ സി എൻ മുരളി കാഴ്ച പരിമിതർക്ക് കരാട്ടെ പരിശീലനവും നൽകി.