തിരുവനന്തപുരം: ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന എട്ട് കിലോയോളം വരുന്ന കഞ്ചാവ് വർക്കല പിടികൂടി. മൂന്ന് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ചെമ്മരുതി സ്വദേശികളായ അനി, രാജേന്ദ്രൻ, ജനതാമുക്ക് സ്വദേശി സതീഷ് എന്നിവരാണ് പിടിയിലായത്.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് തിങ്കഴാഴ്ച രാവിലെ വർക്കല എക്‌സൈസിന്റെ നേതൃത്വത്തിൽ പ്രതികളെയും കഞ്ചാവും പിടികൂടുന്നത്.

അനിയുടെ നിർദ്ദേശപ്രകാരം രാജേന്ദ്രൻ ആന്ധ്രയിൽ പോവുകയും കഞ്ചാവ് വാങ്ങിയ ശേഷം പൂനയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനിൽ കഞ്ചാവ് എത്തിക്കുകയുമായിരുന്നു. വർക്കലയിൽ എത്തിയ രാജേന്ദ്രനെ കൂട്ടിക്കൊണ്ടുപോകുന്നതിനായി അനിയും സതീഷും ഓട്ടോയിൽ എത്തി. കഞ്ചാവുമായി കടക്കാൻ ശ്രമിക്കവേ ഇവരെ എക്‌സൈസ് തന്ത്രപരമായി പിടികൂടി.