പാലക്കാട്: വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവിസുകൾക്കായി താഴെപ്പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.

ട്രെയിൻ നമ്പർ 06459 കോയമ്പത്തൂർ ജങ്ഷൻ - ഷൊർണൂർ ജങ്ഷൻ പാസഞ്ചർ ജൂൺ ഒന്നിന് കോയമ്പത്തൂർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന പ്രത്യേക യാത്ര പാലക്കാട് ജങ്ഷനിൽ അവസാനിക്കും. പാലക്കാടിനും ഷൊർണൂരിനുമിടയിലുള്ള സർവിസ് റദ്ദാക്കും.

മെയ്‌ 23ന് 11.45ന് മംഗലാപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് ഒരു മണിക്കൂർ വൈകി മെയ്‌ 24ന് 12.45ന് പുറപ്പെടും.

ട്രെയിൻ നമ്പർ 06024 കണ്ണൂർ - ഷൊർണൂർ ജങ്ഷൻ മെമു മെയ്‌ 21ന് കണ്ണൂരിൽനിന്ന് ഒരു മണിക്കൂർ 20 മിനിറ്റ് വൈകും.

മെയ്‌ 21ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്‌പ്രസ് യാത്ര ഒരു മണിക്കൂർ 10 മിനിറ്റ് വൈകും.

മെയ്‌ 21ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16630 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസ് 55 മിനിറ്റ് വൈകും.

ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മെയ്‌ 22ന് മംഗളൂരു സെൻട്രലിൽനിന്ന് 40 മിനിറ്റ് വൈകും.

മെയ്‌ 22ന് ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22637 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര ഒരു മണിക്കൂർ 20 മിനിറ്റ് വൈകും.

ട്രെയിൻ നമ്പർ 06458 ഷൊർണൂർ ജങ്ഷൻ - കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ മെയ്‌ 22, 26, 29, ജൂൺ 01, 05 തീയതികളിൽ ഷൊർണൂർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന യാത്ര ഒരു മണിക്കൂർ വൈകും.

മെയ്‌ 25ന് മംഗളൂരു സെൻട്രലിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16603 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് യാത്ര ഒരു മണിക്കൂർ വൈകും.

ട്രെയിൻ നമ്പർ 16630 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസ് മെയ്‌ 25ന് മംഗളൂരു സെൻട്രലിൽനിന്ന് 40 മിനിറ്റ് വൈകും.

ട്രെയിൻ നമ്പർ 16307 ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് മെയ്‌ 25നും ജൂൺ ഒന്നിനും ആലപ്പുഴയിൽനിന്ന് 50 മിനിറ്റ് വൈകും.