കൊച്ചി: പ്രശസ്ത നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയെ അറസ്റ്റുചെയ്യുന്നത് ഈ മാസം 27 വരെ ഹൈക്കോടതി തടഞ്ഞു. സത്യഭാമ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്. യുട്യൂബിലെ അഭിമുഖത്തിൽ ആരുടെയും പേരെടുത്തുപറഞ്ഞിട്ടില്ല.

വീഡിയോ അപ്ലോഡ് ചെയ്തവർക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും സത്യഭാമ ചൂണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യാനായി പൊലീസ് പിന്നാലെയുണ്ട്. നേരത്തേ തീരുമാനിച്ച പ്രകാരം 25-ന് നടക്കാനിരിക്കുന്ന കലാപരിപാടിയിൽ പോലും പങ്കെടുക്കാനാവാത്ത സ്ഥിതിയാണുള്ളതെന്നും വ്യക്തമാക്കി. വാദം കേട്ട കോടതി പ്രോസിക്യൂഷനോട് വിശദീകരണം തേടി. തുടർന്ന് ഹർജി 27-ന് വീണ്ടും പരിഗണിക്കാൻ മാറ്റി.