ചെന്നൈ: ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷമെടുത്തു പല്ല് തേച്ച യുവതി മരിച്ചു. തിരുച്ചിറപ്പള്ളി കെകെ നഗർ സ്വദേശി രേവതിയാണ് (27) ദാരുണമായി മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന പേസ്റ്റ് ടൂത്ത് പേസ്റ്റാണെന്ന് കരുതി പല്ലു തേക്കാൻ എടുക്കുക ആയിരുന്നു. പിന്നീട് ജോലിക്കുപോയ യുവതി വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഒട്ടേറെ തവണ ഛർദിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കു ആയിരുന്നു.