- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കൂടുതൽ
കുമളി/ചെറുതോണി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്തിറങ്ങിയ ശക്തമായ മഴയിൽ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ദുർബലമായെങ്കിലും അണക്കെട്ടിൽ ജലനിരപ്പിൽ വർധനവ്. ചൊവ്വാഴ്ച വൈകീട്ട് ആറുവരെയുള്ള കണക്കുപ്രകാരം അണക്കെട്ടില് 116.4 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഞായറാഴ്ച 114.4 അടിയായിരുന്നു ജലനിരപ്പ്.
നിലവിലെ ജലനിരപ്പ് മുൻ വർഷത്തേക്കാൾ 6.3 അടി കുടുതലാണ്. 110.1 അടിയായിരുന്നു മുൻവർഷത്തെ ജലനിരപ്പ്. വരുംദിവസങ്ങളിൽ മഴ ശക്തമായാൽ അണക്കെട്ടിൽനിന്ന് കൂടുതൽവെള്ളം കൊണ്ടുപോകാനാണ് തമിഴ്‌നാടിന്റെ നീക്കം.
ഇടുക്കി അണക്കെട്ടിലും ജലനിരപ്പുയർന്നു. അണക്കെട്ടിൽ ഒൻപത് അടി വെള്ളം കഴിഞ്ഞവർഷത്തേതിനേക്കാൾ കൂടുതലുണ്ട്. 2334 അടിയാണ് ചൊവ്വാഴ്ച വൈകീട്ട് ജലനിരപ്പ്. കഴിഞ്ഞവർഷം ഇതേ ദിവസം 2325 അടിയായിരുന്നു.
Next Story