കോഴിക്കോട്: കോഴിക്കോട് എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയിൽ ടാങ്കർ ലോറി ഇന്നോവ കാറിന്റെ പിറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. കറുത്തപറമ്പ് ഇറക്കത്തിൽ വച്ചാണ് അപകടമുണ്ടായത്.

ടാങ്കർ ലോറി ആദ്യം ഇന്നോവ കാറിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട ഇന്നോവ റോഡരികിൽ നിർത്തിയിട്ട സ്വിഫ്റ്റ് കാറിൽ ഇടിച്ചു. അപകടത്തെ തുർന്ന് നിയന്ത്രണംവിട്ട് തെന്നിമാറിയ ടാങ്കർ ലോറി സ്വകാര്യ ബസിലും ഇടിച്ചാണ് നിന്നത്.

അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും നാല് വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടാങ്കർ ലോറിയുടെ മുൻവശത്തെ രണ്ട് ടയറുകളും ഒടിഞ്ഞ നിലയിലാണ്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.