- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാബാ രാംദേവ് കോഴിക്കോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം
കോഴിക്കോട്: പതഞ്ജലി ഉൽപന്നങ്ങളുടെ പേരിൽ നിയമവിരുദ്ധ പരസ്യങ്ങൾ നൽകിയെന്ന കേസിൽ ബാബാ രാം ദേവ്, സഹായി ആചാര്യ ബാലകൃഷ്ണ എന്നിവരോട് കോഴിക്കോട് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം. ജൂൺ മൂന്നിന് ഹാജരാകണമെന്നാണ് കോഴിക്കോട് നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.
കേസിൽ ഒന്നാംപ്രതി പതഞ്ജലി ഗ്രൂപ്പിന്റെ മരുന്ന് നിർമ്മാണ കമ്പനിയായ ദിവ്യ ഫാർമസിയാണ്. ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്ണ മൂന്നും പ്രതികളാണ്. ഡ്രഗ്സ് ആൻഡ് മാജിക് റമഡീസ് (ഒബ്ജക്ഷനബിൾ അഡൈ്വർടൈസ്മെന്റ്) നിയമമനുസരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ നൽകിയതിന് ഡ്രഗ് കൺട്രോൾ വിഭാഗമെടുത്ത കേസിലാണ് നടപടി. ആരോഗ്യപ്രവർത്തകനായ ഡോ. കെ.വി.ബാബു സംസ്ഥാന ഡ്രഗ് കൺട്രോളർക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്.
Next Story