തിരുവനന്തപുരം: പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുകയും മത്സ്യകൃഷി വ്യാപകമായി നശിക്കുകയും ചെയ്ത സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി 7 അംഗ സമിതിക്കു രൂപം നൽകി. അക്വാകൾചർ വകുപ്പ് അസിസ്റ്റന്റ് പ്രഫസർ ഡോ. ബിനു വർഗീസ് ചെയർമാനും രജിസ്റ്റ്രാർ ഡോ. ദിനേശ് കെ കൺവീനറുമായ സമിതിയിൽ ഡോ. അനു ഗോപിനാഥ്, ഡോ.എം. കെ സജീവൻ, ഡോ.ദേവിക പിള്ള, ഡോ. എംപി. പ്രഭാകരൻ, എൻ. എസ് സനീർ എന്നിവർ അംഗങ്ങളാണ്. 24 നകം റിപ്പോർട്ട് നൽകും.