- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മരിച്ചത് നിരവധി മോഷണ കേസിലെ പ്രതിയെന്ന് സൂചന
കോഴിക്കോട്: കൊടുവള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കണ്ടെത്തിയ മൃതദേഹം കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകൻ യൂസഫിന്റേതെന്ന് പൊലീസ്. 25 വയസായിരുന്നു യൂസഫിന്റെ പ്രായം. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. മോഷണ ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു.
പൊലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെ മിനി സിവിൽ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിൽ മൃതദേഹം കണ്ടെത്തിയത്. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തറയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടി നിന്നിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം ഇതര സംസ്ഥാന തൊഴിലാളിയുടേതാവും മൃതദേഹമെന്നാണ് പൊലീസ് സംശയിച്ചത്.
എന്നാൽ അന്വേഷണം നടത്തിയ ശേഷമാണ് മരിച്ചതുകൊടുവള്ളി സ്വദേശി യൂസഫാണെന്ന് തിരിച്ചറിഞ്ഞത്. താമരശേരി പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.