തിരുവനന്തപുരം: സെനറ്റിനേക്കുള്ള നോമിനേഷനെതിരെയുള്ള കോടതി വിധിയെ കുറിച്ച് പ്രതികരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതിക്ക് അതിന്റെ പരിപാവനത ഉണ്ടെന്നും അപ്പീൽ പോകുന്ന കാര്യത്തിൽ അടക്കം പ്രതികരണത്തിനില്ലെന്നും ഗവർണർ പറഞ്ഞു. തദ്ദേശ വാർഡ് പുനഃസംഘടനാ ഓർഡിനൻസ് മടക്കിയത് സാങ്കേതിക നടപടിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി ഇല്ലാതെ ഓർഡിനൻസ് പരിഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.