കൊച്ചി: വ്യവസായ വകുപ്പിന്റെയും പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും ജാഗ്രതക്കുറവാണ് പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്ന് ഇറിഗേഷൻ വകുപ്പ് തയാറാക്കിയ റിപ്പോർട്ട്. പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് തുറക്കുന്നതിന് 10 മണിക്കൂർ മുന്പ് തന്നെ മത്സ്യങ്ങൾ ചത്തു തുടങ്ങിയിരുന്നെന്നും ഇക്കാര്യം പ്രദേശത്തെ ജനജാഗ്രതാ സമിതി പിസിബിയെ അറിയിച്ചിരുന്നെന്നുമാണ് റിപ്പോർട്ട്. മാത്രവുമല്ല പാതാളം ഷട്ടറിന് മുന്പുള്ള ഏതോ ഫാക്ടറിയിലെ രാസ മാലിന്യമാണ് മീൻ കുരുതിക്ക് ഇടയാക്കിയതെന്നും ഉദ്യോഗസ്ഥർ ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്.

അതിനിടെ പെരിയാറിലെ മീനുകളുടെ കൂട്ടക്കുരുതിക്ക് കാരണമായ രാസമാലിന്യം ഏതെന്നതിൽ വ്യക്തതയില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കുഫോസിന്റെയും പരിശോധന ഫലങ്ങൾ വൈകുകയാണ്. ഇതിനിടെയാണ് ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ട് പുറത്തു വരുന്നത്‌