- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വർണവ്യാപാരിയെ തടഞ്ഞ് മർദ്ദിച്ചു 68 ലക്ഷവും കാറും തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ
കോഴിക്കോട്: താമരശേരി ചുരത്തിൽ സ്വർണവ്യാപാരിയെ തടഞ്ഞുനിർത്തി മർദ്ദിച്ച് കൈവശം ഉണ്ടായിരുന്ന 68 ലക്ഷം രൂപയും കാറും തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ട് പേർ കൂടി പിടിയിൽ. പാലക്കാട് കണ്ണമ്പ്ര പാലത്ത്പറമ്പിൽ വീട്ടിൽ ജിത്ത് (29), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ അഞ്ചപ്പാലം കുഴിക്കണ്ടത്തിൽ വീട്ടിൽ ഹനീഷ് (39) എന്നിവരെയാണ് താമരശേരി ഡിവൈ.എസ്‌പി എംപി വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. പാലക്കാട്, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഡിസംബർ 13ന് മൈസൂരുവിൽ നിന്നും സ്വർണം എടുക്കാൻ കൊടുവള്ളിയിലേക്ക് വന്ന വ്യാപാരിയെ ആണ് സംഘം മർദ്ദിച്ചത്. രണ്ട് ദിവസത്തിന് ശേഷം ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് താമരശേരി, കൊടുങ്ങല്ലൂർ, മാള എന്നിവിടങ്ങളിൽ നിന്നായി എട്ട് പ്രതികളെ പിടികൂടിയിരുന്നു.
തമിഴ്‌നാട്ടിലും കർണാടകത്തിലും ഒളിവിൽ കഴിയുകയായിരുന്ന ജിത്തും ഹനീഷും നാട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെയെത്തുകയായിരുന്നു. താമരശേരി ഇൻസ്‌പെക്ടർ കെ.ഒ പ്രദീപ്, എസ്‌ഐ സജേഷ് സി ജോസ്, സ്‌പെഷ്യൽ സ്‌ക്വാഡ് എസ്‌ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എഎസ്ഐമാരായ പി.അഷ്റഫ് സുജാത് എസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജയരാജൻ പനങ്ങാട്, ജിനേഷ് ബാലുശേരി, രാഗേഷ്, ഹോം ഗാർഡ് സജി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ താമരശേരി കോടതി റിമാൻഡ് ചെയ്തു.