തൃശൂർ: തൃശൂർ മതിലകത്ത് ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. കൂളിമുട്ടം പൊക്ലായ് ബീച്ചിലാണ് ഉച്ചക്ക് ഒന്നരയോടെ ജഡം കരയ്ക്കടിഞ്ഞത്. ബോട്ടിന്റെയോ മറ്റോ യന്ത്ര ഭാഗങ്ങൾ തട്ടി പരിക്കേറ്റ് ചത്ത് കരയ്ക്കടിഞ്ഞതാണെന്നാണ് സംശയം. അഞ്ചടിയോളം വലിപ്പമുള്ള ഡോൾഫിന്റെ ജഡമാണ് കരയ്ക്കടിഞ്ഞത്.

വാർഡ് മെമ്പർ ഇ.കെ. ബിജുവിന്റെ നേതൃത്വത്തിൽ ജഡം സംസ്‌കരിച്ചു. തിമിംഗലത്തിന്റെ ജഡം ഉൾപ്പെടെ നേരത്തെ കരയ്ക്കടിഞ്ഞ സംഭവങ്ങളുണ്ടായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ കാസർകോട് കാഞ്ഞങ്ങാട് തീരത്ത് ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞിരുന്നു.