- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗ പരാതി വ്യാജമെന്ന പോലീസുകാരുടെ വാദം കള്ളം; നുണ പരിശോധനയ്ക്ക് തയാറാണ്; നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പൊന്നാനിയിലെ വീട്ടമ്മ
തനിക്ക് സംഭവിച്ചത് ഇനി ആര്‍ക്കും ഉണ്ടാകരുതെന്ന് പൊന്നാനിയിലെ വീട്ടമ്മ
മലപ്പുറം: തന്റെ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ച പൊന്നാനിയിലെ വീട്ടമ്മ. തന്റെ പരാതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
തന്റെ പരാതി വ്യാജമാണെന്ന പോലീസുകാരുടെ വാദം കള്ളമാണ്. താന്‍ നുണ പരിശോധനയ്ക്ക് തയാറാണ്. സംഭവത്തിന് ദൃക്സാക്ഷിയായ തന്റെ സുഹൃത്തും മകനും നടന്ന കാര്യങ്ങള്‍ എവിടെ വേണമെങ്കിലും പറയാന്‍ തയാറാണ്.
സംഭവം നടന്നപ്പോള്‍ തന്നെ പരാതി നല്‍കിയതാണ്. തനിക്ക് കള്ളം പറയേണ്ട ആവശ്യമില്ല. സംഭവം പുറത്തറിഞ്ഞതോടെ ഭര്‍ത്താവ് തന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടം തുടരും. ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ കള്ളമാണ്. തനിക്ക് സംഭവിച്ചത് ഇനി ആര്‍ക്കും ഉണ്ടാകരുതെന്നും വീട്ടമ്മ പറഞ്ഞു.