വക്കം: വക്കം ഖാദര്‍ അനുസ്മരണ വേദിയുടെ നേതൃത്വത്തിലുള്ള ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ രക്തസാക്ഷിത്വ ദിനാചരണം വ്യത്യസ്ത പരിപാടികളോടെ വക്കം ഖാദര്‍ സ്മൃതി മണ്ഡപത്തില്‍ നടന്നു. അനുസ്മരണ സമ്മേളനം യു.ഡി.എഫ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ എം.എം.ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.



അനുസ്മരണ വേദി ചെയര്‍മാന്‍ എം.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. ഇളമ്പാ ഉണ്ണികൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. ഗ്രന്ഥകാരന്‍ വക്കം സുകുമാരന്‍, വക്കം ഷാന്‍,എം. ഉറൂബ്,നേമം അഷ്‌കര്‍, പഞ്ചായത്ത് അംഗങ്ങളായ പെരും കുളം അന്‍സര്‍, ഫൈസല്‍, ബി. സി അജയരാജ്, ശ്രീചന്ദ്. എസ് , സമിതി ഭാരവാഹികളായ സഞ്ജു, റഹീം വക്കം, രാഹുല്‍ അഴൂര്‍, ഷജിന്‍ മാടന്‍വിള, ആകാശ് കടയ്ക്കാവൂര്‍, നാസര്‍ കലാനികെതന്‍ , ബൈജു, മുനീര്‍, നയീം തുടങ്ങിയവര്‍ പ്രസംഗിച്ചു.