- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും വഴിയില്‍ കിടന്ന് കിട്ടിയ ആ അരലക്ഷം വിജയമ്മയെ പ്രലോഭിപ്പിച്ചില്ല; ഉടമയ്ക്ക് തിരിച്ച് കൊടുത്ത് വെച്ചൂച്ചിറയിലെ ലോട്ടറി കച്ചവടക്കാരി
സത്യസന്ധതയ്ക്ക് കയ്യടിച്ച് നാട്ടുകാര്‍
റാന്നി: സാമ്പത്തിക് ബുദ്ധിമുട്ട് ഏറെയുണ്ട് വിജയമ്മയ്ക്ക്. പക്ഷേ, വഴിയില്‍ കിടന്നു കിട്ടിയ അരലക്ഷം രൂപ അവര്‍ സ്വന്തമാക്കിയില്ല. ഉടമയ്ക്ക് തിരിച്ചു നല്‍കി. വെച്ചൂച്ചിറയില്‍ ലോട്ടറി കച്ചവടം നടത്തുന്ന അമ്മുവെന്ന വിജയമ്മയാണ് കളഞ്ഞു കിട്ടിയ തുക പോലീസിന്റെ സാന്നിധ്യത്തില്‍ ഉടമയ്ക്ക് തിരികെ നല്‍കിയത്.
മണ്ണടിശാല സ്വദേശി അനില്‍ കുമാറിന്റെ അമ്പതിനായിരം രൂപയാണ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. ജില്ലാ സഹകരണ ബാങ്കില്‍ ലോണ്‍ അടക്കാനായി കൊണ്ടുവന്നപ്പോള്‍ രാവിലെ പത്തു മണിയോടെയാണ് പണം നഷ്ടപ്പെട്ടത്. വിജയമ്മയ്ക്ക് ഈ തുക കിട്ടുകയും അവര്‍ അത് വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
പണം നഷ്ടപ്പെട്ടെന്നു കാട്ടി അനില്‍കുമാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്വന്തമായി വീടില്ലാതെ ഒരുപാട് കഷ്ടപ്പാടുകള്‍ക്കിടയിലും കളഞ്ഞു കിട്ടിയ പൈസ തിരിച്ചു നല്‍കാന്‍ കാണിച്ച സത്യസന്ധതയ്ക്ക് കൈയ്യടിക്കുകയാണ് നാട്ടുകാര്‍. വെച്ചൂച്ചിറ എസ്.എച്ച്.ഒ ആര്‍ സുരേഷ്,എസ്.ഐ സായിസേനന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അനില്‍കുമാറിന് വിജയമ്മ പണം തിരികെ നല്‍കി.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്