- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളിന്റെ മുന്‍വശത്ത് സ്ഥാപിച്ച അശോക സ്തംഭവും സ്തൂപവും പിഴുതു മാറ്റി; ഹെഡ്മാസ്റ്റര്ക്കെതിരായ പരാതിയില്‍ അന്വേഷണം
അശോക സ്തംഭം മാലിന്യങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ചു
കാസര്‍ഗോഡ്: കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂര്‍ ഗവണ്മെന്റ് യു പി സ്‌കൂളില്‍ അശോക സ്തംഭത്തെ അപമാനിച്ചെന്ന പരാതിയില്‍ അന്വേഷണം. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആണ് അശോക സ്തംഭത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കാസറഗോഡ് പോലീസില്‍ പരാതി നല്‍കിയത്.
സ്‌കൂളിന്റെ മുന്‍വശത്ത് സ്ഥാപിച്ച അശോക സ്തംഭവും സ്തൂപവും ഹെഡ്മാസ്റ്ററും പി ടി എ ഭാരവാഹികളും ചേര്‍ന്ന് പിഴുതു മാറ്റിയെന്നും, അശോക സ്തംഭം മാലിന്യങ്ങള്‍ക്കിടയില്‍ ഉപേക്ഷിചെന്നുമാണ് പരാതി. എന്നാല്‍ കായികമേളയുടെ ഭാഗമായി ഗ്രൗണ്ട് ക്ലിയര്‍ ചെയ്തതെന്ന് ഹെഡ് മാസ്റ്ററുടെ വിശദീകരണം. രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ അശോക സ്തംഭം സ്ഥാപിക്കുമെന്നും ഹെഡ്മാസ്റ്റര്‍ അറിയിച്ചു.
Next Story