- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരമ്പര്യ വിധിപ്രകാരമുളള വിദ്യാരംഭത്തിന് അവസരം ഒരുക്കി ജനം സൗഹൃദവേദി; നാവാമുകുന്ദ ക്ഷേത്രത്തിലുള്‍പ്പെടെ ആദ്യാക്ഷരം കുറിക്കാം
വിദ്യാരംഭത്തിന് അവസരം ഒരുക്കി ജനം സൗഹൃദവേദി
തിരുവനന്തപുരം: പാരമ്പര്യ വിധി പ്രകാരം വിദ്യാരംഭം നടത്താന്‍ അവസരം ഒരുക്കി ജനം സൗഹൃദവേദി. ത്രിമൂര്‍ത്തികളുടെ സ്‌നാനഘട്ടായ മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലുള്‍പ്പെടെയാണ് വേദാചാര പ്രകാരമുളള വിദ്യാരംഭത്തിന് ജനം സൗഹൃദവേദി അവസരമൊരുക്കുന്നത്.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ വിദ്യാരംഭം ഏറെ പവിത്രതയോടും ശാസ്ത്രീയമായും ചെയ്യേണ്ട ഒന്നാണ്. എന്നാല്‍ അത് കച്ചവടത്തിനുള്ള അവസരമായി മാറിക്കഴിഞ്ഞു. ഇതില്‍ നിന്ന് മോചനമൊരുക്കാനാണ് ജനം സൗഹൃദവേദി പാരമ്പര്യ വിധി പ്രകാരം വിദ്യാരംഭത്തിന് അവസരമൊരുക്കി രംഗത്ത് വരുന്നതെന്ന് ജനം സൗഹൃദവേദി സിഇഒ സന്ദീപ് വാചസ്പതി പറഞ്ഞു.
തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് പാരമ്പര്യ വിധി പ്രകാരം വിദ്യാരംഭം നടത്താനുള്ള അവസരം ഒരുക്കുക. കണ്ണശ രാമായണം പിറവിയെടുത്ത തിരുവല്ല നിരണം തൃക്കപ്പാലീശ്വര ക്ഷേത്രം, ത്രിമൂര്‍ത്തികളുടെ സ്‌നാനഘട്ടായ മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, ആദിശങ്കരന് സരസ്വതി ദേവി പ്രത്യക്ഷമായെന്ന് വിശ്വസിക്കപ്പെടുന്ന തൃശ്ശൂര്‍ പഴയ നടക്കാവ് തെക്കേമഠം സരസ്വതി മണ്ഡപം, തൃക്കാക്കര ശ്രീ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ ഇത്തവണ വൈദിക വിധി പ്രകാരം കുഞ്ഞുങ്ങളെ എഴുത്തിനിരുത്താനുള്ള അവസരം ഉണ്ടാകുക.
നിങ്ങളുടെ കുഞ്ഞിന്റെ വിദ്യാരംഭം വേദാചാര പ്രകാരം നടത്തുവാനും കൂടുതല്‍ അറിയാനും ബന്ധപ്പെടാം
തിരുവല്ല : ഹരി 91 97455 10058
മലപ്പുറം : സജീഷ് 918111814835
സുധീശന്‍ 919745607597
തൃക്കാക്കര : ഗിരി 917558881204
ഹരിദാസ് 919995163573
തൃശൂര്‍ : മുരളി കോളങ്ങാട്ട് 919847108235
മുരളി വെള്ളിത്തിരുത്തി 919747227326