വയനാട്: വയനാട്ടിലെ മാനന്തവാടിയിൽ ആഡംബര കാറിൽ കടത്താൻ ശ്രമിച്ച മജിക് മഷ്‌റൂം എക്സൈസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ പിടിയിലാവുകയും ചെയ്തു. ബാംഗളൂരു സ്വദേശിയായ രാഹുൽ റായ്‌യെ(38) അറസ്റ്റ് ചെയ്തു. 276 ഗ്രാം സിലോസൈബിൻ, 13.2 ഗ്രാം കഞ്ചാവ്, 6.59 ഗ്രാം ചരസ് എന്നിവ ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

മജിക് മഷ്‌റൂം ഇയാൾ ബംഗളൂരുവിൽ സ്വന്തമായി ഉത്പാദിപ്പിച്ച് കച്ചവടം നടത്തിവരികയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ എക്സൈസിന് മനസിലായി. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്.

അതേസമയം, സംസ്ഥാനത്ത് ഇത്രയധികം മാജിക് മഷ്റൂം പിടികൂടുന്നത് ഇത് ആദ്യമായാണ്. ആഗോള മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി മരുന്നാണ് മജിക് മഷ്‌റൂം.