- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നേതൃത്വത്തിന് ഒപ്പം നില്ക്കുന്നില്ല; സംസ്ഥാനത്തെ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട'; ആനിരാജയ്‌ക്കെതിരെ ഡി രാജയ്ക്ക് ബിനോയ് വിശ്വത്തിന്റെ കത്ത്
ആനി രാജ സംസ്ഥാനത്തെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നു
തിരുവനന്തപുരം: സിപിഐ ദേശീയ നേതാവ് ആനിരാജയ്‌ക്കെതിരെ വിമര്‍ശനവുമായി സംസ്ഥാന നേതൃത്വം. വിവാദ വിഷയങ്ങളില്‍ ആനി രാജ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നില്‍ക്കുന്നില്ലെന്നു കാട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ സെക്രട്ടറി ഡി.രാജയ്ക്ക് കത്തയച്ചു. ഡി.രാജയുടെ ഭാര്യയാണ് ആനിരാജ.
ആനി രാജ സംസ്ഥാനത്തെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നെന്നാണ് പരാതി. ആനി രാജയെ നിയന്ത്രിക്കണം എന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കാനം രാജേന്ദ്രന്റെ കാലം മുതല്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് ആനി രാജ അത്ര താല്‍പ്പര്യമുള്ള നേതാവല്ല. ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ആനി രാജ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങള്‍ പലപ്പോഴും സംസ്ഥാന നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരത്തിനെത്തി മടങ്ങിയതിന് പിന്നാലെ ആനി രാജയുടേതായി തുടര്‍ച്ചയായി വന്ന പ്രതികരണങ്ങള്‍ അതിരു കടന്നെന്ന വിലയിരുത്തല്‍ സംസ്ഥാന നേതൃയോഗങ്ങളില്‍ ഉയര്‍ന്നിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന വിവാദങ്ങളില്‍ രഞ്ജിത്തിന്റെയും മുകേഷിന്റെയും രാജി ആനി രാജ ആവശ്യപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുതല്‍ എജിഡിപി വിവാദത്തില്‍ വരെ മുന്നണി ഘടക കക്ഷിയെന്ന നിലയില്‍ നിലപാട് മയപ്പെടുത്തിയ ബിനോയ് വിശ്വത്തെ ആനി രാജയടക്കമുള്ള നേതാക്കള്‍ പരസ്യമായി തള്ളിപ്പറയുന്ന സാഹചര്യം വരെ ഉണ്ടായി.
വിവാദ വിഷയങ്ങളില്‍ ആനിരാജ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നില്‍ക്കണമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസില്‍ സംഘപരിവാര്‍വല്‍ക്കരണം നടക്കുന്നതായി ആനിരാജ ചൂണ്ടിക്കാട്ടിയത് വിവാദമായിരുന്നു. ഇതിനെതിരെ സിപിഐ നേതൃത്വം രംഗത്തെത്തിയിരുന്നു.
വിവാദ വിഷയങ്ങളില്‍ പാര്‍ട്ടിക്കകത്ത് പക്ഷം തിരിഞ്ഞുള്ള ഏറ്റുമുട്ടല്‍ എന്ന തോന്നല്‍ ഉണ്ടായതിന് പിന്നാലെയാണ് ബിനോയ് വിശ്വം ആനിരാജയെ തള്ളിപ്പറഞ്ഞത്. ഒരു പടി കൂടി കടന്ന് സംസ്ഥാന വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പമാകണം നേതാക്കളെന്നും അതിനപ്പുറമുള്ള പ്രതികരണങ്ങള്‍ വിലക്കണമെന്നുമാണ് കത്തിലെ ആവശ്യം. ഈ മാസം 10, 11 തീയതികളില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂ്ട്ടീവ് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഡി രാജ ഈ യോഗത്തില്‍ പങ്കെടുക്കും.