ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി. രണ്ട് ഭാഗവും കവര്‍ ചെയ്ത നിലയില്‍ ഉള്ള പൈപ്പാണ് കണ്ടെത്തിയത്. പൈപ്പിനുള്ളില്‍ ലോഹശകലങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സ്‌ഫോടക വസ്തു ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയും സ്ഥലത്തെത്തി. ബീച്ചിലെത്തിയ ഒരു കുടുംബമാണ് വസ്തു ആദ്യം കണ്ടത്. സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. കണ്ടെത്തിയ വസ്തു വിദഗ്ദ സംഘം നിര്‍വീര്യമാക്കുമെന്ന് പൊലീസ് അറിയിച്ചു.