തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കുമെന്ന വാര്‍ത്തക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി വനിതാ നേതാവ് പത്മജ വേണുഗോപാല്‍. പാലക്കാട് ഒരു ആണ്‍കുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്നും കെ. കരുണാകരന്റെ കുടുംബത്തെ, പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയുള്ളൂവെന്നും പത്മജ ചോദിച്ചു. പാലക്കാട് കെ. മുരളീധരന്റെ പേര് കേട്ടിരുന്നു. കെ. കരുണാകരന്റെ മകന് സീറ്റ് കൊടുക്കില്ലെന്ന് താന്‍ പറഞ്ഞത് ശരിയായില്ലേയെന്നും പാലക്കാട് ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ. മുരളീധരന് സീറ്റ് നിഷേധിച്ചുവെന്നും പത്മജ ആരോപിച്ചു. യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തിലാണ് പാലക്കാട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പാലക്കാട് ശ്രീ രാഹുല്‍ മങ്കൂട്ടം മത്സരിക്കുന്നു എന്ന് കേട്ടു. ഞാന്‍ പറഞ്ഞതെല്ലാം ശരിയായി വരുന്നു.പാലക്കാട് ഒരു ആണ്‍കുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാന്‍? കെ.കരുണാകരന്റെ കുടുംബത്തെ ( പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ )കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രെസ്സ്‌കാര്‍ക്ക് കിട്ടിയുള്ളൂ ഇലക്ഷന് മത്സരിപ്പിക്കാന്‍? കെ.മുരളീധരന്റെ പേര് കേട്ടിരുന്നു .ഞാന്‍ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്റെ മകന് അവര്‍ സീറ്റ് കൊടുക്കില്ല എന്ന് .പറഞ്ഞത് ശരിയായില്ലേ ? പാലക്കാട് ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ് നിഷേധിച്ചു. ഇത് ആരും ഇല്ല എന്ന് പറയണ്ട.