- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനെന്തോ ബോധ്യപ്പെടുത്തി? കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ അധ്യാപകന്‍ എസ്എഫ്ഐ നേതാവിന്റെ ഭീഷണി
അധ്യാപകന്‍ കോളേജ് പ്രിന്‍സിപ്പലിന് നല്‍കിയ പരാതി ആറന്മുള പൊലീസിന് കൈമാറി
കോഴഞ്ചേരി: കോളേജ് യൂണിയന്‍ തരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അധ്യാപകന്റെ വാഹനം തടഞ്ഞു നിര്‍ത്തി എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എക്കണോമിക്സ് വിഭാഗം അധ്യാപകന്‍ ഷാജു വി. ജോണിനെയാണ് എസ്എഫ്ഐ കോഴഞ്ചേരി ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോളേജ് കവാടത്തില്‍ വാഹനം തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയതായി പരാതി ഉണ്ടായിട്ടുള്ളത്.
അധ്യാപകന്‍ കോളേജ് പ്രിന്‍സിപ്പലിന് നല്‍കിയ പരാതി ആറന്മുള പൊലീസിന് കൈമാറി. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് കോളേജില്‍ നിന്നും കാറില്‍ വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു സംഭവം. ഭീഷണി മുഴക്കിയതിന് പുറമെ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. കോളേജിലെ വിദ്യാര്‍ഥി കൂടിയായ എസ്എഫ്ഐ ഏരിയ സെക്രട്ടറിയും പതിനഞ്ചോളം വരുന്ന പ്രവര്‍ത്തകരുമാണ് അധ്യാപകനെ ആക്രമിക്കാന്‍ ശ്രമിച്ചത്.
കോളേജിലെ എന്‍ സി സി യുടെ ചുമതലക്കാരനായ ഷാജു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കേഡറ്റുകള്‍ക്ക് മത്സരിക്കുന്നതിന് നിയന്ത്രണം ഉണ്ടെന്ന് അറിയിക്കുകയും വിശദാംശങ്ങള്‍ അധികാരികള്‍ക്ക് കൈമാറുമെന്ന് അറിയിക്കുകയും ചെയ്തിരുന്നത്രെ. ഇത് സംബന്ധിച്ച തര്‍ക്കമാണ് ഭീഷണിയിലേക്ക് എത്തിയതെന്ന് പറയുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്