പത്തനംതിട്ട: റോഡിന് കുറുകെ നായ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് വയോധികന്‍ മരിച്ചു. കൂടല്‍ മംഗലത്ത് തെക്കേതില്‍ പങ്കജാക്ഷന്‍ (71) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെ മലയാലപ്പുഴ പുതുക്കുളത്താണ് സംഭവം. കൂടലിലെ വീട്ടില്‍ നിന്നും മകള്‍ ശ്രീജ ഓടിച്ച സ്‌കൂട്ടറില്‍ പെരുനാട്ടിലേക്ക് വരികയായിരുന്നു പങ്കജാക്ഷന്‍. ശ്രീജയുടെ ഭര്‍തൃവീടാണ് പെരുനാട്ടിലേത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ പങ്കജാക്ഷനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശ്രീജയ്ക്കും സാരമായ പരുക്കുണ്ട്.