- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിന്റെ സമയക്രമത്തെ ചൊല്ലി തര്‍ക്കം; തൃപ്പൂണിത്തുറയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി; ഡ്രൈവറെ ബസില്‍ നിന്നു പിടിച്ചിറക്കി മര്‍ദിച്ചു
തൃപ്പൂണിത്തുറയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി
കൊച്ചി: തൃപ്പൂണിത്തുറയില്‍ ബസുകളുടെ സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പിടിച്ചിറക്കി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു. എറണാകുളത്തുനിന്ന് വൈക്കത്തേക്ക് പോകുന്ന സ്വകാര്യ ബസിലെ ജീവനക്കാരനെയാണ് മറ്റൊരു ബസിലെ ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്.
യാത്രക്കാരും റോഡില്‍ കൂടിയവരും ബഹളം വച്ചതോടെയാണ് അക്രമികള്‍ പിന്‍വാങ്ങിയത്. സ്ഥലത്ത് തൃപ്പൂണിത്തുറ പൊലീസെത്തി നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം മത്സരയോട്ടത്തെ തുടര്‍ന്ന് ബസുകള്‍ കൂട്ടിയിടിച്ചിരുന്നു.
Next Story